പിണറായിയുടെ രാഷ്ട്രീയ പക പോക്കലിനെതിരെ പ്രതിഷേധം; പേരാമ്പ്രയില്‍ പ്രകടനവുമായി മുസ്ലിം യൂത്ത് ലീഗ്


പേരാമ്പ്ര: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

കള്ളക്കേസിന്റെ പേരില്‍ കെ.എം. ഷാജിക്കെതിരെ എടുത്ത കേസിന്റെ എഫ്.ഐ.ആര്‍ ഹൈക്കോടതി കോടതി തള്ളിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചും, പിണറായിയുടെ രാഷ്ട്രീയ പക പോക്കലിനെതിരെ പ്രധിഷേധം പ്രകടിപ്പിച്ചുമാണ് പ്രകടനം നടത്തിയത്.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ്, ടി.കെ. നഹാസ്, സലിം മിലാസ്, കെ.സി. മുഹമ്മദ്, അബ്ദുല്‍ സത്താര്‍ കീഴരിയൂര്‍, സി.കെ. ഹാഫിസ്, ദില്‍ഷാദ് കുന്നിക്കല്‍, അന്‍സില്‍ കീഴരിയൂര്‍, പി.വി. അഷ്റഫ്, ഷക്കീര്‍ പാണ്ടിക്കോട്, ഷബീര്‍ ചാലില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.