പേരാമ്പ്രയില്‍ ഭാഷാ സമര സ്മൃതിയും ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ്


പേരാമ്പ്ര: നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര സ്മൃതിയും ശിഹാബ് തങ്ങള്‍ അനുസ്മരണവും ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി.മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി.കുട്ട്യാലി, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.കെ.റഫീഖ്, കെ.സി.മുഹമ്മദ്, ശംസുദ്ധീന്‍ വടക്കയില്‍, സത്താര്‍ കീഴരിയൂര്‍, സി.കെ.ജറീഷ്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ.ഫസലു റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.