ജനവിരുദ്ധ ഇടത് നയങ്ങള്‍ക്കെതിരെ സേവ് കേരള മാര്‍ച്ച്; പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്ര സംഘടിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കുറ്റ വിചാരണ യാത്രക്ക് ചാലിക്കരയില്‍ തുടക്കമായി. ജനവിരുദ്ധ ഇടത് നയങ്ങള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തുന്ന സേവ് കേരള മാര്‍ച്ചിന്റെ മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്.
ചാലിക്കരയില്‍ നിയോജക മണ്ഡലം യൂത്ത് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജിന് പതാക കൈമാറി യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മൊയ്തീന് കോയ പരിപാടി ഉദ്ഘാടനം ചെയ്തു. വി.എന്‍ നൗഫല്‍ അധ്യക്ഷത വഹിച്ചു. മൂസ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

ആര്.കെ മുനീര്‍, ശിഹാബ് കന്നാട്ടി, ടി.കെ ഇബ്രാഹിം, പി.ഹാരിസ്, ഗഫൂര്‍ വാല്യക്കോട്, പി.കെ ഇബ്രാഹിം, ചാലിക്കര അബ്ദു റഹ്മാന്, സി മമ്മു, പി.കെ.കെ നാസര്‍, ബഷീര്‍ വടക്കയില്‍, നിഷാല്‍ വാളൂര്‍, ആഷിക് കെ.കെ, പി.കെ ഹാരിസ്, കെ.എം ശാമില്‍, ലുബൈബ് വെള്ളിയൂര്‍, ആര് ഷബീര്‍, എം.പി സജ്ജാദ് സംസാരിച്ചു.
യാത്രക്ക് പി.സി മുഹമ്മദ് സിറാജ് (ക്യാപ്റ്റന്‍ ) ശിഹാബ് കന്നാട്ടി (വൈസ് ക്യാപ്റ്റന്‍ ) സി.കെ ജറീഷ് (ഡയരക്ടര്‍) സലീം മിലാസ്, ഷംസുദ്ധീന് വടക്കയില്‍, കെ.കെ റഫീഖ് (കോഡിനേറ്റര്‍ ), കെ.സി മുഹമ്മദ്, ടി കെ നഹാസ്, സത്താര്‍ കീഴരിയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.