വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് വർദ്ധനവിനെതിരെ മുസ്ലീം യൂത്ത് ലീഗ്; അരിക്കുളത്ത് പ്രതിഷേധ ധർണ്ണ


അരിക്കുളം: അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് മുസ്ലീം യൂത്ത് ലീഗ്. വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ ഫീസ് വർദ്ധനവ് വരുത്തിയ ഇടത് സർക്കാർ നടപടിക്കെതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്.]

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു. സുഹൈൽ അരിക്കുളം അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി. മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഹമ്മദ്‌ മൗലവി, സെക്രട്ടറി ബഷീർ വടക്കയിൽ, ഷംസുദ്ദീൻ വടക്കയിൽ , അമ്മദ് പൊയിലങ്ങൾ, ഷുഹൈബ് അരിക്കുളം, ഷുഹൈബ് തറമ്മൽ, അർഷാദ് കാരയാട്, ഫാസിൽ അരിക്കുളം എന്നിവർ സംസാരിച്ചു .റാസിൽ തറമ്മൽ സ്വാഗതവും റാഷിദ്‌ കേളോത്ത് നന്ദിയും പറഞ്ഞു.