കേന്ദ്ര, കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പേരാമ്പ്രയിൽ മുസ്ലീം ലീഗിന്റെ പ്രതിഷേധ സായാഹ്നം
പേരാമ്പ്ര: കേന്ദ്ര, കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും, മനുഷ്യാകാശ ലംഘനത്തിനുമെതിരെ പേരാമ്പ്രയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്. പേരാമ്പ്ര പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ പരിഹസിച്ച് കൊണ്ട് പ്രസംഗം നടത്തിയതിലൂടെ സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന്പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പുതുകുടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുസ്സകോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പി. ടി അഷ്‌റഫ്, കെ.പി റസാക്ക്, പി.വി നജീർ, കൊറോത്ത് റഷീദ്, ടി.കെ നഹാസ്, കെ.സി മുഹമ്മദ്, പി.കെ റഹീം, സി.കെ ഹാഫിസ്, കക്കിനകണ്ടി മൊയ്തി, എൻ.കെ അഷറഫ്, റാഫി കക്കാട്ട്, ഇബ്രാഹിം കൊല്ലിയിൽ, കെ.ആർ ഇബ്രാഹീം, എൻ.കെ കുഞ്ഞിമുഹമ്മദ്, പി.വി അഷറഫ്, വി.കെ മൊയ്തി, സുബൈർ എടവരാട് എന്നിവർ സംസാരിച്ചു.