‘പൈതൊത്ത്-താനിക്കണ്ടി-ചക്കിട്ടപാറ റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണം’; മോയോത്ത്ചാല്‍ മേഖലാ മുസ്ലിം ലീഗ് സമ്മേളനം
പേരാമ്പ്ര: 2020 ഫെബ്രുവരിയില്‍ ടെന്‍ഡര്‍ ചെയ്ത പൈതോത്ത്- താന്നിക്കണ്ടി- ചക്കിട്ടപാറ റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മോയോത്ത്ചാല്‍ മേഖലാ മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. 16 മാസം കഴിഞ്ഞ് പുതിയ കരാറുകാരനെ ഏല്‍പ്പിച്ചിട്ട് പോലും റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണ്. വിദ്യാര്‍ത്ഥികളും, പൊതുജനങ്ങളും യാത്രാദുരിതം അനുഭവിക്കുന്നത് പരിഹരിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം അറിയിച്ചു.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ നഹാസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ടിയാലി മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ക്ലാസെടുത്തു.
പുതുക്കുടി അബ്ദുറഹിമാന്‍, കോറോത്ത് റഷീദ്, വീര്‍ക്കണ്ടി മൊയ്തു, ആര്‍.കെ മുഹമ്മദ്, കൊല്ലിയില്‍ ഇബ്രാഹിം, സക്കീന ഗഫൂര്‍, എം.കെ ജമീല, എന്‍.കെ ഇസ്മായില്‍, എം.പി.കെ അഹമ്മദ്കുട്ടി, നാഗന്‍ കണ്ടി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.
കൊല്ലിയില്‍ ഇബ്രാഹിം (പ്രസിഡന്റ്), മുസ്തഫ നാഗന്‍കണ്ടി (ജനറല്‍ സെക്രട്ടറി), മുഹസിന്‍ വീര്‍ക്കണ്ടി ( ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വനിതാ ലീഗ് ഭാരവാഹികളായി പി.പി ഹഫീഫ (പ്രസിഡന്റ്), ആര്‍.കെറസിയ, (ജന:സെക്രട്ടറി), കെ റസീന (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.