വിലങ്ങാടിന് കൈത്താങ്ങുമായി മുസ്ലിം ലീ​ഗ്; 34 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 15,000 രൂപ


വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങുമായി മുസ്ലീം ലീ​ഗ് പാർട്ടി. 34 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 15,000 രൂപ വിതരണം ചെയ്യും. ഉരുൾപൊട്ടലിൽ പൂർണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് അടിയന്തര ധനസഹായം നൽകുന്നത്.

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ മരിച്ച മാത്യു മാഷിന്റെ കുടുംബത്തിന് മുസ്‌ലിം ലീഗ് പാർട്ടിയുടെ വക ഒരു ലക്ഷം രൂപയും അടിയന്തര സഹായമായി നൽകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് അറിയിച്ചത്.

Description: Muslim League to help Vilangad; 15,000 as emergency assistance to 34 families