മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തത് ലീഗ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് മുസ്ലിം ലീഗ്
പേരാമ്പ്ര: മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്ത സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച് ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയും, പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സി.പി.എമ്മാണ് ആരോപണമുന്നയിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി.എ.അസീസ് ഉദ്ഘാടനം ചെയ്തു.
ടി. പി നാസര്‍ അധ്യക്ഷത വഹിച്ചു.ജൂണ്‍ 23 ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സ്‌നേഹസന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ 100 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു.
ആര്‍.കെ മുനീര്‍, ടി. കെ ഇബ്രാഹിം,വി.പി റിയാസ് സലാം,വി.വി ഇബ്രാഹിം മാസ്റ്റര്‍,എം. ടി ഹമീദ്, ഹാരിസ്ചാ ലിക്കര, എം.ഗഫൂര്‍, അന്‍വര്‍ഷാ, കെ അബ്ദുറഹിമാന്‍, എ.ന്‍ റസാഖ്മാസ്റ്റര്‍, റഫീഖ് ചാലിക്കര, ആര്‍.ഷഹീര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി. ഹാരിസ് സ്വാഗതവും പി.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു