കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള ഭരണസമിതി തീരുമാനം പിന്‍വലിക്കുക; പ്രതിഷേധമറിയിച്ച് മുസ്‌ലിം ലീഗിന്റെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച്
ചങ്ങരോത്ത്: നികുതി ക്രമവല്‍ക്കരണം എന്ന പേരില്‍ കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉല്‍ഘാടനം ചെയ്തു.
യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.ബാലനാരായണന്‍, എസ്.പി.കുഞ്ഞമ്മദ്, മൂസ്സ കോത്തമ്പ്ര, വി.പി.ഇബ്രാഹിം മാസ്റ്റര്‍, പാളയാട്ട് ബഷീര്‍, ശിഹാബ് കന്നാട്ടി, കല്ലൂര്‍ മുഹമ്മദാലി, അസീസ് ഫൈസി പ്രസംഗിച്ചു.
കടിയങ്ങാട് വില്ലേജ് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് എ.പി.അബ്ദുറഹിമാന്‍, അസീസ് നരിക്കലക്കണ്ടി, ഇബ്രാഹിം പുതുശ്ശേരി, കെ.എം.ഇസ്മായില്‍, കെ.സി.ഇസ്മായില്‍ മാസ്റ്റര്‍, ടി.കെ.റസാഖ്, പി.കെ.മുഹമ്മദ്, കെ.റഷീദ്, മനോളി കുഞ്ഞമ്മദ്, റഷീദ് കരിങ്കണ്ണി, ടി.സിദ്ധിഖ്, മൊയ്ദു പുറമണ്ണില്‍, കുന്നത്ത് അസീസ്, ശാമില്‍ ഗഫൂര്‍ കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.