സേവ് കേരള മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം; മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി മുസ്ലിം ലീഗ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണില്‍ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ക്രൂര മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചുള്ള പ്രതിഷേധ പ്രകടനം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം അഷറഫ് അധ്യക്ഷനായി. എം.കെ അബ്ദുറഹിമാന് മാസ്റ്റര്‍, ഫൈസല്‍ ചാവട്ട്, കെ.എം.എ അസീസ് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.എം കുഞ്ഞമ്മത് മദനി, വി മുജീബ്, കീഴ്പോട്ട് പി മൊയ്തി, ടി.എം അബ്ദുള്ള, ഇ.പി അബ്ദുറഹിമാന്, ഐ.ടി അബ്ദുസ്സലാം, മുജീബ് കോമത്ത്, മുഹമ്മദ് ചാവട്ട്, എം.കെ ഫസലുറഹ്മാന്, കെ.കെ റഫീഖ്, കെ ലബീബ് അഷറഫ് നേതൃത്വം നല്കി.