മലബാറിലെ പ്ലസ് ടു പ്രതിസന്ധി; പേരാമ്പ്ര എ.ഇ.ഒ ഓഫീസ് ഉപരോധിച്ച് മുസ്ലീം ലീഗ്
പേരാമ്പ്ര: മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി പേരാമ്പ്ര എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല സമരം ഉദ്ഘാടനം ചെയ്തു. ”ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച കഴിഞ്ഞിട്ടും മലബാർ മേഖലയിൽ അരലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാതെ പ്രതിസന്ധിയിലായത് സംസ്ഥാന സർക്കാറിന്റെ അനാസ്ഥ കൊണ്ടാണെന്നും ഇക്കാര്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്നും” ഉമ്മർ പാണ്ടികശാല ആവശ്യപ്പെട്ടു.
”സർക്കാർ നിസംഗത അവസാനിപ്പിച്ച് പുതിയ ബാച്ചുകൾ ആരംഭിച്ച് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത പക്ഷം കൂടുതൽ തീക്ഷണമായ സമരമുഖത്തേക്ക് മുസ്ലീം ലീഗിന് കടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർ കെ മുനീർ അധ്യക്ഷത വഹിച്ചു.
ടികെ ലത്തീഫ്, എം കെ സി കുട്ടിയാലി, മിസ്ഹബ് കീഴരിയൂർ, ഓ മമ്മോ, കല്ലൂർ മുഹമ്മദലി, മുനീർ കുളങ്ങര വി പി റിയാസ് സലാം പുതുക്കുടി അബ്ദുറഹിമാൻ പിസി മുഹമ്മദ് സിറാജ് ശിഹാബ് കട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇ ഷാഹി അബ്ദുൽ കരീം കോച്ചേരി, ടിപി അബ്ദുൽ അസീസ് കെ ടി കുഞ്ഞമ്മദ്, കെ പി റസാഖ്, അസീസ് നരികിലക്കണ്ടി എൻ.വി മുനീർ, മൊയ്തു പിറ മണ്ണിൽ, സി പി കുഞ്ഞമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.