മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം സമ്മേളനം; പ്രചരണ പദയാത്രയ്ക്ക് സമാപനം


പേരാമ്പ്ര: മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ പദയാത്രയുടെ സമാപനം എടവരാട് ചേനായില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വഖഫ് വിരുദ്ധ നിയമം പാസാക്കിയപ്പോഴും അത് റദ്ദ് ചെയ്ത് നിയമം കൊണ്ട് വന്നപ്പോഴും നിയമസഭയില്‍ ഇടതു പക്ഷം കയ്യടിച്ചത് പിണറായി സര്‍ക്കാറിന്റെ ന്യൂനപക്ഷ വഞ്ചന സംശയാതീതമായി തെളിയിച്ചിരിക്കയാണെന്ന് അദ്ദേഹം
പറഞ്ഞു.

ചടങ്ങില്‍ വാളാഞ്ഞി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ടി.കെ കുഞ്ഞമ്മത് ഫൈസി സ്വാഗതവും സൂപ്പി മൗലവി നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈ. പ്രസിഡന്റ് ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സമദ് പൂക്കാട്, സി.പി.എ അസീസ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പുതുക്കുടി അബ്ദുറഹ്‌മാന്‍ സംസാരിച്ചു.

ജാഥാ ക്യാപ്റ്റന്‍ പുതുക്കുടി അബ്ദുറഹ്‌മാന്‍, വൈ. ക്യാപ്റ്റന്‍ കെ.പി റസാഖ്, ജാഥാ ഡയരക്ടര്‍ വി.കെ നാസര്‍ മാസ്റ്റര്‍, കോഡിനേറ്റര്‍മാരായ സി.പി ഹമീദ്, കോറോത്ത് റഷീദ്, പി.വി നജീര്‍, ആര്‍.കെ മുഹമ്മദ് എന്നിവരെ യഥാക്രമം എം.എന്‍ അഹമദ്, പി.സൂപ്പി മൗലവി, കെ.പി ഷമീര്‍, ആലിയാട്ട് മജീദ്, എം.എം ആരിഫ്, പി.ടി സഹല്‍, മാവിലി നിസാര്‍ എന്നിവര്‍ ഹാരാര്‍പ്പണം ചെയ്തു.

പരിപാടിയില്‍ എം.കെ.സി കുട്ട്യാലി, കല്ലൂര്‍ മുഹമ്മദലി, മൂസ്സ കോത്തമ്പ്ര, ടി.പി മുഹമ്മത്, ടി.കെ നഹാസ്, കെ.സി മുഹമ്മത്, നിയാസ് കക്കാട്, കെ.പി.ജമീല, ടി.എന്‍ ബാസിത്, സി.മൊയ്തു, എന്‍.സുബൈര്‍ സംബന്ധിച്ചു.

summary: muslim league perambra constituency assembly campaign conclude