ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കണം, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം: പേരാമ്പ്രയിലെ തീപ്പിടുത്തത്തില്‍ പൊതുയോഗം സംഘടിപ്പിച്ച് മുസ്ലീംലീഗ്


പേരാമ്പ്ര: പേരാമ്പ്രയിലുണ്ടായ തീപ്പിടിത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലീം ലീഗ് പൊതുയോഗം സംഘടിപ്പിച്ചു. കേസില്‍ മഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനവാസ വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് മാലിന്യസംസ്‌കരണകേന്ദ്രം മാറ്റിസ്ഥാപിക്കണമെന്നും പേരാമ്പ്ര പോലീസ് സി.പി.എമ്മിന്റെ ഏജന്റ് ആയി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുമെന്നും ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉല്‍ഘാടനം ചെയ്തു. ഇ.ഷാഹി അധ്യക്ഷത വഹിച്ചു. കെ.പി റസാക്ക് സ്വാഗതവും ആര്‍.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
രാജന്‍ മരുതേരി, ടി.കെ. എ ലത്തീഫ്, പുതുകൂടി അബ്ദുറഹിമാന്‍, മൂസ്സ കോത്തമ്പ്ര, സി.പി. ഹമീദ്, സി. മൊയ്തു മൗലവി , പി.വി നജിര്‍, കെ.സി മുഹമ്മദ്, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ് , പി.കെ റഹിം , എം. സി യാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.