‘മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നു’; ഭരണകൂട ഭീകരതക്കെതിരെ ചങ്ങരോത്ത് മുസ്ലീം ലീ​ഗിന്റെ പ്രതിഷേധ സായാഹ്നം


പേരാമ്പ്ര: മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും വേട്ടയാടുന്ന ഭരണകൂട ഭീകരതക്കെതിരെ ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

ആനേരി നസീർ, ശിഹാബ് കന്നാട്ടി, കെ.ടി അബ്ദുൾ ലത്തീഫ് , മുഹമ്മദ് കുരുവത്ത് കണ്ടി, കെ.സി സിദ്ധീഖ്, കെ. റഷീദ് മാസ്റ്റർ ടി.കെ റസാഖ്, മാനോളി കുഞ്ഞമ്മദ്, അബ്ദുൾ റഷീദ് കരിങ്ങണ്ണിയിൽ, വി.പി നിസാർ, മൊയ്തു പുറമണ്ണിൽ, കുന്നത്ത് മുഹമ്മദ്, കെ.ടി മൊയ്തീൻ, റിയാസ് പന്തിരിക്കര എന്നിവർ സംസാരിച്ചു. കെ.സി ഇസ്മായിൽ മാസ്റ്റർ സ്വാഗതവും ശരീഫ് കയനോത്ത് നന്ദിയും പറഞ്ഞു.