‘വളര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രസ്ഥാനം, എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരത്തോടെ ചരിത്രം രചിക്കാന്‍ ലീഗിന് കഴിഞ്ഞു’: വി.കെ. അമ്മത് മാസ്റ്റര്‍ അനുസ്മരണവുമായി മുസ്‌ലിം ലീഗ് മുയിപ്പോത്ത് പടിഞ്ഞാറക്കര ശാഖ


മേപ്പയ്യൂര്‍: ഒരു ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വളര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍.

പൊതു താല്പര്യങ്ങളുടെ ആഴവും പരപ്പും അടുത്തറിഞ്ഞ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരത്തോടെ ചരിത്രം രചിക്കാന്‍ ലീഗിന് കഴിഞ്ഞു. തീവ്രവാദ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയെടുത്ത നിലപാടുകള്‍ പിന്നിട്ട വഴികളെ കൂടുതല്‍ പ്രശോഭിതമാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുയിപ്പോത്ത് പടിഞ്ഞാറക്കര ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വി.കെ. അമ്മത് മാസ്റ്റര്‍ അനുസ്മരണ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി. അസൈനാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു. മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

ടി. അബ്ദുല്‍ ലത്തീഫ് അനുസ്മരണപ്രഭാഷണം നിര്‍വ്വഹിച്ചു. ഒ. മമ്മു, അബ്ദുല്‍ കരീം കോച്ചേരി, എം.വി, മുനീര്‍, കെ.ടി. കുഞ്ഞബ്ദുള്ള മൗലവി, പി.കെ. മൊയ്തീന്‍ മാസ്റ്റര്‍, എന്‍.എം. കുഞ്ഞബ്ദുള്ള, ബി.എം. മൂസ്സ മാസ്റ്റര്‍, ആദില നിബ്രാസ്, ഇ.കെ. സുബൈദ, പി. മുംതസ്, പി. കുഞ്ഞമ്മദ് ഹാജി, കുനീമ്മല്‍ മൊയ്തു, ഇല്യാസ് ഇല്ലത്ത്, മുഹമ്മദ് കുട്ടോത്ത്, എം.കെ.പി, മുഹ്‌യദ്ദീന്‍ ഫൈസി, തച്ചറോത്ത് അബ്ദുറഹിമാന്‍, അഫ്‌സല്‍ പയോളി, യു.കെ. റാഷിദ്, കെ.പി. അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.