മുസ്ലിംലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു


അഴിയൂർ: മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ലീഗ് മുക്കാളി ശാഖ കമ്മിറ്റി പ്രസിഡണ്ടും, കെ.എം.സിസി നേതാവുമായിരുന്നു.

മുക്കാളി ദാറുൽ ഉലൂം അസോസിയേഷൻ കമ്മിറ്റി മുൻ അംഗം, കെ.എം.സി.സി ദുബൈ കമ്മിറ്റി വടകര മണ്ഡലം മുൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ഹൈറുന്നിസ.ടി.പി.
മക്കൾ: മുഹമദ് ഷാനിർ, സന ഖാദർ (ഇരുവരും ദുബൈ). മരുമകൻ: റഫാത്ത് ഹാദിൽ (ദുബൈ). സഹോദരങ്ങൾ: എം.കെ.അബ്ദുള്ള, പരേതരായ അഹമദ്, ഖദീജ.

ഖാദർ ഏറാമലയുടെ മരണത്തിൽ സർവ്വകക്ഷി അനുശോചിച്ചു.
യു.എ.റഹീം ആധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള, എം.സി.വടകര, ഇബ്രാഹിം മുറിച്ചാണ്ടി, തോട്ടത്തിൽ ശശിധരൻ, പി.പി.ജാഫർ, ഒ.പി.മൊയ്തു, പ്രമോദ് മാട്ടാണ്ടി, മൊയ്തു അഴിയൂർ, ഹാരിസ് മുക്കാളി, ഷംസുദീൻ വെള്ളികുളങ്ങര, ഇ.ടി.അയ്യൂബ്, പി.പി.ഇസ്മായിൽ, വി.പി.പ്രകാശൻ , ശുഹൈബ് കുന്നത്ത്, കെ.എ.സുരേന്ദ്രൻ, കെ.അൻവർ ഹാജി, കാസിം നെല്ലോളി, പ്രദീപ് ചോമ്പാല, മുസ്തഫ മുട്ടുങ്ങൽ, കെ.കെ.അമ്മത് എന്നിവർ സംസാരിച്ചു.