ബഫര്‍സോണ്‍ വിഷയം; ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് ചക്കിട്ടപാറ പഞ്ചായത്ത് കുടുംബ സംഗമം
ചക്കിട്ടപാറ: ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഒളിച്ചുകളിഅവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പറഞ്ഞു.
ജില്ലാസെക്രട്ടറി സി.പി.എ അസീസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
വനിതാലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സൗഫി താഴെക്കണ്ടി, വാര്‍ഡ് മെമ്പര്‍ കെ.കെ നുസ്‌റത്ത് ടീച്ചര്‍, പി.കെ യൂസഫ്, വി.എം അബൂബക്കര്‍, വി.കെ ഹസ്സന്‍കുട്ടി, എം.കെ നൗഷാദ്, തബ്ഷീര്‍ ചെമ്പനോട എന്നിവര്‍ സംസാരിച്ചു.
summary: muslim league kudumba sangamam demented that the govt should be prepared to remove the concerns of the people on the buffer zone issue