പാലോളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം: പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
നടുവണ്ണൂര്‍: പാലോളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്താന്‍ തയ്യാറാവണം. പാലോളി പ്രദേശത്ത് തുടര്‍ച്ചയായുണ്ടായ അനിഷ്ട സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങള്‍ പാലോളിയില്‍ നടന്നിട്ടുണ്ട്. അലേഖ സാംസ്‌കാരിക വേദിക്ക് നേരെയുണ്ടായ ആക്രമണം, രണ്ട് വീടുകള്‍ക്കുനേരെ നടന്ന ആക്രമണം, പലതവണയായി പാര്‍ട്ടി കൊടിമരങ്ങളും കൊടികളും നശിപ്പിക്കുന്ന സംഭവം. ഈ കേസുകളിലൊന്നും കൃത്യമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് യോഗം ആരോപിച്ചു. എം.പി. ഹസ്സന്‍കോയ അധ്യക്ഷനായി.