കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കും;ചെമ്പകമുക്കില്‍ ലീഗ് കണ്‍വെന്‍ഷന്‍ നടത്തി


മേപ്പയ്യൂര്‍: കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ ചെമ്പക മുക്കില്‍ ചേര്‍ന്ന മുസ്ലിം ലീഗ് കണ്‍വെന്‍ഷനില്‍ തീരുമാനമായി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം. അഷറഫ് ഉദ്ഘാടനം ചെയ്തു.

ടി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചാവട്ട്, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം. അബ്ദുല്ല, മുജീബ് കോമത്ത്, കെ.കെ.സി. മൗലവി, ചിറപ്പുറത്ത് ഇസ്മായില്‍, അജിനാസ് കാരയില്‍, അഷറഫ് കണ്ടനകണ്ടി, എന്‍. റാഷിദ്, കെ.കെ. നിഹാദ്, എടച്ചാത്തോത്ത് അസ്സെനാര്‍ എന്നിവര്‍ സംസാരിച്ചു.