യാത്രാക്ലേശം അതിരൂക്ഷം; മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ അരിക്കുളം വഴി ബസ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍
മേപ്പയ്യൂര്‍: രൂക്ഷമായ യാത്രാക്ലേശം നേരിടുന്ന മേപ്പയ്യൂര്‍- നിടുംമ്പൊയില്‍ അരിക്കുളം വഴി കൊയാലാണ്ടിയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍. നിടുംമ്പൊയിലില്‍ വച്ച് നടന്ന മുസ്ലിം ലീഗ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യം അധികൃതരോട് ആവശ്യപ്പെട്ടത്.
വിദ്യാര്‍ത്ഥികള്‍, രോഗികള്‍ ഉള്‍പ്പെടെ മേപ്പയ്യൂരിലും കൊയിലാണ്ടിയിലും എത്തിച്ചേരുവാന്‍ വലിയ പ്രയാസമാണ് നേരിടുന്നതെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. വി.സി. അബ്ദുറഹിമാന്‍ അധ്യക്ഷനായി.
ഫൈസല്‍ ചാവട്ട്, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം. അബ്ദുള്ള, മുജീബ് കോമത്ത്, കെ.കെ. അബ്ദുല്‍ ജലീല്‍, സിറാജ് എഴുവലത്ത്, ഹമീദ് നീലമ്പത്ത്, മുനീര്‍ മഫാസ്, അബ്ദുറഹിമാന്‍ തെക്കേടത്ത്, ടി. ഫഹദ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം വന്‍ വിജയമാക്കുവാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.