മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി പ്രചരണ കണ്‍വെന്‍ഷനും സ്വീകരണവും; ഏരത്ത് മുക്കില്‍ മുസ്ലിം ലീഗ് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍


പേരാമ്പ്ര: മാര്‍ച്ച് ഒന്‍പത്, 10 തീയതികളില്‍ ചെന്നൈയില്‍ വച്ച് നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഏരത്ത് മുക്ക് മുസ്ലിം ലീഗ് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എ.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെ സി.പി.എ. അസീസിന് ചടങ്ങില്‍ സ്വീകരണം നല്‍കി. കെ.കെ. കുഞ്ഞമ്മദ് കെ.എം. അനീസ്, കെ.സി. എം. മജീദ്, പി. മുനീര്‍, സി.പി. സമീര്‍, എന്‍.എം. റാഷിദ്, പി.എം സഈദ്, ടി.കെ. ഹാരിസ്, എ.എം. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.