‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’; മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം, മേപ്പയ്യൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി


മേപ്പയ്യൂര്‍: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പതാക ഉയര്‍ത്തി. ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് പതാക ഉയര്‍ത്തിയത്.

മുജീബ് കോമത്ത്, ഐ.ടി അബ്ദു സെലാം എന്നിവര്‍ ചേര്‍ന്നാണ് പതാക ഉയര്‍ത്തിയത്. വി.പി ജാഫര്‍, എസ്.പി അബ്ദുറഹിമാന്‍, പി റഹൂഫ്, മേപ്പാട്ട് അബ്ദുറഹിമാന്‍, എം.എം അസീസ് എന്നിവര്‍ സംബന്ധിച്ചു