അഴിയൂർ സ്വദേശി മസ്കത്തിൽ മരണപ്പെട്ടു


അഴിയൂർ: അഴിയൂർ സ്വദേശി മസ്കത്തിൽ വെച്ച് മരണപ്പെട്ടു. അഞ്ചാംപീടികയ്ക്ക് സമീപം എലിഫെന്റ് റോഡിൽ സഫിയാസിൽ താമസിക്കുന്ന എൻ.പി.ശംസുദ്ദീൻ (57) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മസ്കത്തിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച ലീവ് കഴിഞ്ഞ് മസ്ക്കത്തിലേക്ക് തിരിച്ച് പോയതായിരുന്നു. സലാല – തലശ്ശേരി അസോസിയേഷൻ പ്രസിഡണ്ടായിരുന്നു.
പരേതനായ അഹമ്മദിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ സഫിയത്ത്. മക്കൾ: ഫാത്തിമ ഷിഫ, ഷദാ സാദിയ, സഹ്‌റദീന. മരുമകൻ: സഹൽ.

സഹോദരങ്ങൾ: ഇക്ക്ബാൽ, ഹസ്സൻ, മുഹമ്മദലി, ശരീഫ്, ജംഷീർ, ഷാനിദ്, ജാവിദ്, അഫീദ, ജുബൈരിയ, ജസീല, ജമീല. മൃതദേഹം നാളെ (ബുധൻ) രാവിലെ വീട്ടിൽ എത്തിക്കും തുടർന്ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ സംസ്കാരം നടക്കും.

Summary: Muscut, a native of Azhiyur, died