ബെംഗളൂരുവിലെ അസം സ്വദേശിയായ യുവതിയുടെ കൊലപാതകം; കണ്ണൂർ സ്വദേശിക്കായി തെരച്ചിൽ ഊർജിതമായി പോലീസ്
കണ്ണൂർ: ബെംഗളൂരുവില്‍ വ്ളോഗറെ അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ആസാം സ്വദേശിയായ മായ ഗാഗോയി എന്ന യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ റൂം എടുത്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പൊലീസ് പറയുന്നു.
പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു. ബെംഗളൂരുവിന് സമീപം കോറമംഗളയിലായിരുന്നു വ്ലോഗറായ മായ ജോലി ചെയ്തിരുന്നത്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പ്രധാനമായും പങ്കിട്ടിരിക്കുന്നത്.
Summary: Murder of Assamese woman in Bengaluru; The police intensified their search for the native of Kannur