വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍
വാണിമേല്‍: വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ഭൂമിവാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തേഴ് വയസ്സായിരുന്നു.
ഭൂമിവാതുക്കല്‍ സ്വദേശി സിറാജിനെ 2018 ല്‍ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റഷിദ്. ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു.
രാവിലെ പ്രദേശവാസികളാണ് റഷീദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി വളയം പോലീസ് പറഞ്ഞു. എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.