അഴിയൂര്‍ ചുങ്കം സൗത്തിലെ പാലക്കൂൽ കോൺക്രീറ്റ് റോഡും, മുൻഷി – എരിക്കിൽ കോൺക്രീറ്റ് റോഡും എം.എൽ.എ നാടിന് സമര്‍പ്പിച്ചു
അഴിയൂർ: അഴിയൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പുതുതായി നിര്‍മ്മിച്ച പാലക്കൂൽ കോൺക്രീറ്റ് റോഡും, മുൻഷി – എരിക്കിൽ കോൺക്രീറ്റ് റോഡും വടകര എം.എൽ.എ കെ.കെ.രമ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡുകള്‍ നിര്‍മ്മിച്ചത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ യു.എ.ഹീം, ഇ.ടി അയ്യുബ്, മുബാസ് കല്ലേരി, വി.പി അനിൽകുമാർ, ടി.സി.എച്ച് അബൂബക്കർ ഹാജി, ഇസ്മായിൽ പി.പി, ജലീൽ ടി.സി.എച്ച് എന്നിവർ സംസാരിച്ചു.
വികസന സമിതി കൺവീനർ കെ.പി.ഫർസൽ സ്വാഗതവും, വികസനസമിതി അംഗം അഹമ്മദ് കൽപ്പക നന്ദിയും പറഞ്ഞു. അബ്ദുള്ള ഹാജി തൻഹീം, സഫീർ പുല്ലമ്പി, മഹമ്മൂദ് ഫനാർ, ഷാനിസ് മൂസ, സനീദ് ഏ.വി, അഷ്റഫ് പി.പി, ജബ്ബാർ നെല്ലോളി, സുബൈർ പാലക്കൂൽ, നസീർ അജ്മാൻ, മനീഷ, ഷീജ അശോകൻ, സംഗീത്, സുകുമാരൻ, അശോകൻ പാലക്കൂൽ, ലസിമ, സൈനുദ്ദീൻ സി.എച്ച്, ഐസം, സഫ്‌വാൻ, റഹീസ് കെ പി, റഹീസ് എ.പി എന്നിവർ പങ്കെടുത്തു.
Description: Munshi-Erikil concrete road Inaugurated