വ​ട​ക​ര ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി; ന​ഗ​ര​സ​ഭ ഓ​ഫീസ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ടം നവംബറിൽ നാടിന് സമർപ്പിക്കും; പ്രവർത്തികൾ അന്തിമ ഘട്ടത്തിൽ


വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തിയായ ന​ഗ​ര​സ​ഭ ഓ​ഫീസ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തിന് സജ്ജമാകുന്നു. ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ ഫ​യ​ർ വ​ർ​ക്കു​ക​ൾ , ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന്റീ​രി​യ​ൽ പ്ര​വർ​ത്തി​ക​ൾ എന്നിവ അന്തിമ ഘട്ടത്തിൽ. നെ​റ്റ് സീ​റോ കാ​ർ​ബ​ൺ പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യി ഗ്രീ​ന​റി സം​വി​ധാ​ന​ത്തി​ൽ യാ​ർ​ഡ് നി​ർ​മി​ക്കു​ന്ന പ്രവർത്തി ബാക്കിയുണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി ന​വം​ബ​റി​ൽ കെ​ട്ടി​ടം നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് ന​ഗരസഭയുടെ ലക്ഷ്യം.

ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് കെ.​യു.​ആ​ർ.​ഡി.​എ​ഫ്.​സി​ നി​ന്ന് ഒ​മ്പ​തു കോ​ടി 16 ല​ക്ഷം രൂ​പ വാ​യ്പ ല​ഭ്യ​മാ​ക്കി​യാ​ണ് 7212.62 മീ​റ്റ​ർ സ്ക്വ​യ​ർ വി​സ്തൃ​തി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ൽ ആ​കെ 53 ക​ട​മു​റി​ക​ളാ​ണു​ള്ള​ത്. ഇതിൽ 14 എ​ണ്ണം ലേ​ല​ത്തി​ൽ പോ​യി. 39 ക​ട​മു​റി​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നുണ്ട്. ക​ട​മു​റി​ക​ൾ ക​ഴി​ഞ്ഞ് ബാ​ക്കി ഭാ​ഗം ന​ഗ​ര​സ​ഭ ഓ​ഫി​സാ​യും പ്ര​വ​ർ​ത്തി​ക്കും. ഓ​ഫീസി​നും വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​നും അ​ഗ്നി​ബാ​ധ​യി​ൽ​നി​ന്നു​ള്ള ര​ക്ഷ​ക്കാ​യി വൈ​റ്റ് റൈ​സ​ർ സു​ര​ക്ഷ​യും ഇവിടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.