‘അധികാരകത്തിന്റെ മറവില്‍ നേതാക്കള്‍ക്ക് ധിക്കാരവും ധാര്‍ഷ്ഠ്യവുമേറുന്നു’; പുറമേരിയിൽ പി.ബാലകൃഷ്ണ കുറുപ്പിൻ്റെ 25ാം ചരമവാർഷികം ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ
പുറമേരി: സഹകാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ബാലകൃഷ്ണ കുറിപ്പിന്റെ 25-ാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ തണലില്‍ സി.പി.എം നേതാക്കളില്‍ ധാര്‍ഷ്ഠ്യവും ധിക്കാരവും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ചില വനിതാ നേതാക്കളിലും യുവജന നേതാക്കളിലും അത് പ്രകടമാകുന്നതായി അദ്ദേഹം പറഞ്ഞു. കണ്ണൂരിലും തിരുവനന്തപുരത്തും വനിതാ നേതാക്കളില്‍ നിന്നുണ്ടായ സമീപനം അതിന് തെളിവാണ്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും അഴിമത വാര്‍ത്തകളാണ് കേള്‍ക്കുന്നത്. രാഷ്ട്രീയ കൂട്ടുകെട്ടിനെ തുടര്‍ന്ന് പല അഴിമതിയും പുറത്ത് വരുന്നില്ല. കോവിഡ് കാലത്തി പോലും കോടികളുടെ അഴുമതി നടന്നിട്ട് എന്തായി. രാഷ്ട്രീയ തിന്മ തിരിച്ചറിയാന്‍ കഴിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രന്‍, അഡ്വ: പ്രമോദ് കക്കട്ടില്‍, ചരിത്രകാരന്‍ പി.ഹരീന്ദ്രന്‍, കെ.ടി.ജെയിംസ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, എം.കെ.ഭാസ്‌കരന്‍, ടി.കുഞ്ഞിക്കണ്ണന്‍, കെ.എം.രഘുനാഥ്, ടി.കെ.അശോകന്‍, കെ.പി.അബ്ദുല്‍ മജീദ്, പി.ദാമോദരന്‍, എം.വിജയന്‍, വി.പി.ഗീത എന്നിവര്‍ സംസാരിച്ചു. രാവിലെ ണലകൃഷ്ണ കുറുപ്പിൻ്റെ സ്മൃതി മണ്ഡപത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും പുഷ്പാര്‍ച്ചന നടത്തി.
Summary: ‘Leaders become arrogant and stubborn under the guise of authority’; Mullapally Ramachandran inaugurates the 25th death anniversary of P. Balakrishna Kurupin at Pumari.