‘കരുണാകരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് അവരെ ചേർത്തു നിർത്തിയ നേതാവ്‌’; വടകരയിലെ കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍


വടകര: ഇന്നത്തെ ഭരണാധികാരികൾ ജനങ്ങളെ നേതാക്കളിൽ നിന്ന് അകറ്റി നിർത്തുമ്പോൾ കരുണാകരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു അവരെ ചേർത്തു നിർത്തുകയാണ് ചെയ്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകരനെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായാണ് സിപിഎമ്മുകാർ പ്രചരിപ്പിച്ചതെങ്കിൽ അദ്ദേഹം എപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെ തുറന്നു കാണിക്കുകയാണ് ചെയ്തതെന്നും, കേരളത്തിലെ വൻ വികസന പ്രവർത്തനങ്ങൾക്ക് എല്ലാം പിന്നിൽ പ്രവർത്തിച്ച കരുണാകരനെ അന്നൊക്കെ സിപിഎമ്മുകാര്‍ ആ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയാണ് ചെയ്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അനുസ്മരണ പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി കരുണൻ, പി അശോകൻ കൂടാളി, അശോകൻ വി.കെ, പ്രേമൻ പി.എസ്‌, രൻജിത്ത് കുമാർ പി.ടി.കെ, നജ്മൽ.പി കെ, പുഷ്പവല്ലി എം, ഷഹനാസ്, ബലാഗോപാലൻ പി.കെ, ലത്തീഫ് കല്ലറക്കൽ, രമേശൻ ടി.കെ, സജിത്ത് മാരാർ തുടങ്ങിയവർ സംസാരിച്ചു.