‘ലോക ഭരണാധികാരികൾ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാർ’; ചെമ്മരത്തൂരിൽ സി.പി.ഐ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് മുല്ലക്കര രത്നാകരൻ


മണിയൂർ: ചെമ്മരത്തൂരിലെ സി.പി.ഐ ആസ്ഥാനമായ കെ.പി.കേളപ്പൻ സ്മാരകം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാരാണ് ലോകത്തിലെ പല ഭരണാധികാരികളുമെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു.

ആധുനിക മുതലാളിത്തം ഇതുവരെ കാണാത്ത തന്ത്രങ്ങൾ കൈവ ശമുള്ള ഒന്നാണ്. അത് എല്ലാത്തിനും വിലയിടുന്നു, മാനവിക തയെ മണ്ണിൽ കുഴിച്ചുമൂടുന്നു. ആ മുതലാളിത്തത്തിൽ ട്രംപ് മുതലാളിമാരെ നയിക്കുകയല്ല മുതലാളിത്തം ട്രംപിനെ നയിക്കുകയാണ്. ഇന്ത്യയിൽ മോദി അദാനിയെ നയിക്കുകയല്ല, അദാനി മോദിയെ നയിക്കുകയാണെന്നും മുല്ലക്കര പറഞ്ഞു.

എം.വി.ഗോവിന്ദ പതിയാർ സ്മാരക വായനശാല കവി എം.എം.സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. സ്മരണിക പി. സുരേഷ് ബാബുവിന് നൽകി കവി വീരാൻകുട്ടി പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മുതിർന്ന നേതാക്കളെ ആദരിച്ചു.

ടി.കെ. രാജൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. കെ.കെ. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആയിരം കൊമ്പത്ത് ഗോപാലൻ പതാക ഉയർത്തി. രജീന്ദ്രൻ കപ്പള്ളി, കെ.പി. പവിത്രൻ, റീനാ സുരേഷ്, എം.ടി രാജൻ, പി.പി രാജൻ, സ്വാഗത സംഘം കൺവീനർ ചന്ദ്രൻ പുതുക്കുടി, ആർ.വി രജീഷ് തുടങ്ങിയവർ സംസാരിച്ചു.

Summary: ‘World rulers are stewards of corporate capitalism’; Mullakkara Ratnakaran inaugurated the CPI headquarters building at Chemmarathur.