മുളിയങ്ങലില്‍ കുറുക്കന്റെ അക്രമം; യുവതിയ്ക്ക് പരിക്ക്
പേരാമ്പ്ര: മുളിയങ്ങലില്‍ യുവതിക്ക് കുറുക്കന്റെ അക്രമത്തില്‍ പരിക്കേറ്റു. പനമ്പ്ര കോളനിയിലെ പ്രേമലതയ്ക്കാണ് വീടിന് സമീപത്തുനിന്ന് കുറുക്കന്റെ കടിയേറ്റത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കടിച്ച കുറുക്കനെ ഇവര്‍ കീഴ്പ്പെടുത്തുകയും പിന്നീട് നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.

കഴിഞ്ഞ ദിവയങ്ങളിലും നൊച്ചാട്, ചെറുവണ്ണൂര്‍ പ്രദേശങ്ങളില്‍ കുറുക്കന്റെ ആക്രമണം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ നാട്ടുകാര്‍ വളരെ ആശങ്കയിലാണ്.