മുളിയങ്ങൽ – ചേനോളി കനാൽ റോഡിൽ യാത്ര ദുഷ്കരം; റീത്ത് വെച്ച് കോൺഗ്രസ് പ്രതിഷേധം
പേരാമ്പ്ര: മുളിയങ്ങൽ – ചേനോളി കനാൽ റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കാത്തത് പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ റീത്തുവെച്ച് പ്രതിഷേധിച്ചു.
പ്രതിഷേധയോഗം ഐഎൻടിയുസി പേരാമ്പ്ര നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ ആയാടത്തിൽ അധ്യക്ഷത വഹിച്ചു. അബ്ദുള്ളക്കുട്ടി പുളിയുള്ളതിൽ, കുഞ്ഞി മൊയ്തീൻ പുളിയുള്ളതിൽ, കണ്ണൻ കളത്തുപ്പൊയിൽ, ദീപേഷ് തുമ്പക്കണ്ടി, ഇബ്രാഹിം ഏച്ചിക്കണ്ടി, രാജൻ മീത്തലെ കേളോത്ത്, അമ്മദ് ഹാജി എന്നവർ നേതൃത്വം നൽകി.