കളരിപ്പയറ്റിനുള്ള ഫോക്‌ലോർ അക്കാദമി പുരസ്കാരം പുറമേരി കടത്തനാട് മുകുന്ദൻ ഗുരുക്കൾ ഏറ്റുവാങ്ങി
പുറമേരി: കളരിപ്പയറ്റിനുള്ള കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം പുറമേരി കടത്തനാട് മുകുന്ദൻ ഗുരുക്കൾ ഏറ്റുവാങ്ങി. സാംസ്കാരിക വകുപ്പ് മാന്ത്രി സജി ചെറിയാനാണ് പുരസ്കാരം കൈമാറിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പുരസ്കാര വിതരണ ചടങ്ങ് നടന്നത്.
46 വർഷമായി കറിപ്പയറ്റ് രംഗത്ത് പ്രവർത്തിക്കുന്ന മുകുന്ദൻ ഗുരുക്കൾ കടത്തനാട് കളരിസംഘം പുറമേരി എന്ന പേരിൽ നിരവധി കുട്ടികൾക്ക് കളരി പരിശീലനം നൽകി വരുന്നു.
കേന്ദ്ര, കേരള സാംസ്കാരിക വകുപ്പുകളുടെ ക്ഷണപ്രകാരം വിവിധ വിധേശരാജ്യങ്ങളിലും നിരവധി സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും കളരിപ്പയറ്റ് പ്രദർശനം സംഘടിപ്പിക്കാൻ മുകുന്ദൻ ഗുരുക്കൾക്ക് അവസരം ലഭിച്ചിരുന്നു.