കളഞ്ഞുകിട്ടിയത് നാലര പവന്റെ സ്വര്‍ണമാല; മണിക്കൂറുകള്‍ക്കുള്ളില്‍ ഉടമയെ കണ്ടെത്തി തിരികെ നല്‍കി മുക്കാളി സ്വദേശി


മുക്കാളി: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി. മുക്കാളി സ്വദേശി സൂരജ് എന്നയാള്‍ക്കാണ് ഇന്നലെ നടന്നുപോവുന്നതിനിടെ മുക്കാളിയില്‍ നിന്നും നാലര പവന്റെ സ്വര്‍ണമാല കളഞ്ഞുകിട്ടിയത്.

ഉടന്‍ തന്നെ സൂരജ് മാല വടകര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ മാലയുടെ ഉടമയായ മുക്കാളി സ്വദേശി ജ്യോതി പ്രഭയെ കണ്ടെത്തുകയും മാല കളഞ്ഞുകിട്ടിയ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് സ്‌റ്റേഷനില്‍ നിന്നും സൂരജ് ഉടമയ്ക്ക് മാല തിരികെ നല്‍കി. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണമാല തിരികെ കിട്ടിയ സന്തോഷത്തിലാണ് ജ്യോതി പ്രഭ.

Description: Mukkali native returns lost gold necklace to owner