മുക്കാളി കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു


മുക്കാളി: കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

കൊളരാട് തെരുവിലെ ആദ്യകാല സിപിഐ (എം) നേതാവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. 1967 കാലത്ത് അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: കെ.സുജയ (യു.എസ്), ജയചന്ദ്രൻ (സ്കൈ വിഷൻ, ചോമ്പാല), പരേതനായ സുരേന്ദ്രൻ.

മരുമക്കൾ: പി.സുലജ (വുമൺ പ്രൊട്ടക്ഷൻ ഓഫീസർ കണ്ണൂർ), എം.രാമകൃഷ്ണൻ (യു.എസ്), ശ്രീമേഘ (പുത്തൻ തെരു)

സഹോദരങ്ങൾ: പരേതരായ മാധവി, കുത്തികൃഷ്ണൻ, ബാലൻ, ജാനകി.