എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല, മുകേഷ് എംഎൽഎയുടെ രാജി സിപിഎം ചോദിച്ചുവാങ്ങണം; മുകേഷിനെതിരെ സിനിമാ നടി നൽകിയ പരാതിയിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ


വടകര: മുകേഷ് എംഎൽഎയുടെ രാജി സിപിഎം ചോദിച്ചുവാങ്ങണം. എംഎൽഎ സ്ഥാനത്ത് തുടരാൻ മുകേഷിന് യോഗ്യതയില്ല. മുകേഷിനെതിരെ സിനിമാ നടി നൽകിയ പരാതിയിൽ പ്രതികരിക്കുകയായിരുന്നു കെ കെ രമ എംഎൽഎ.

ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ മുകേഷിന് അർഹതയില്ല. ധാർമികതയുടെ പേരിലൊന്നും മുകേഷ് രാജി വെക്കുമെന്ന് കരുതുന്നില്ല. മുകേഷിനെ പാർട്ടി സംരക്ഷിക്കുകയാണ്. സിപിഐഎം ഇപ്പോഴും മുകേഷിനെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.

മതിൽ തീർത്താൽ മാത്രം പോര, സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാൻ കൂടി സർക്കാർ തയ്യാറാകണം. ഇതൊരു തുടക്കമായി കാണുകയാണ്. പല രംഗങ്ങളിലും സ്ത്രീകൾ പുറത്തുവരണം. പല മേഖലകളിലെയും പൊയ്മുഖങ്ങൾ പുറത്തുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

Description: Mukesh is not qualified to continue as MLA, CPM should ask for Mukesh MLA’s resignation; MLA KK Rama responded to the complaint filed by the film actress against Mukesh