മുയിപ്പോത്ത് മരുതിയാട്ട് പ്രേമന്റെ വിറകുപുരയ്ക്ക് തീ പിടിച്ചു; ഒരു ലക്ഷം രൂപയോളം നാശനഷ്ടം


ചെറുവണ്ണുര്‍: പഞ്ചായത്തിലെ മുയിപ്പോത്ത് മരുതിയാട്ട് പ്രേമന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയ്ക്ക് തീ പടര്‍ന്നു. പേരാമ്പ്ര അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഏകദേശം ഒരു ലക്ഷം രൂപയോളം നാശനഷ്ടം കണക്കാക്കുന്നു. അടുക്കളയുടെ സീലിംഗിനും വയറിംഗിനും കേടുപാട് സംഭവിച്ചു.

ഇന്ന് കാലത്ത് നാലരയോടടുത്താണ് സേനയ്ക്ക് വിവരം ലഭിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ ഐ. ഉണ്ണികൃഷ്ണന്റെയും നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് ഒരുമണിക്കൂറോളം പ്രവര്‍ത്തിച്ചാണ് തീ പൂര്‍ണ്ണമായും അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.