അഴിയൂർ തട്ടാൻ്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു


അഴിയൂർ: അഴിയൂർ ഈസ്റ്റ്‌ യു.പി സ്കൂളിന് സമീപം തട്ടാന്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ജമാഅത്തെ ഇസ്ലാമി വടകര ഏരിയ സമിതി അംഗം, ഐഡിയൽ ട്രസ്റ്റ് അണ്ടിക്കമ്പനി അംഗം, വെൽഫയർപാർട്ടി അഴിയൂർ യൂണിറ്റ് സെക്രട്ടറി, മദ്രസത്തുൽ ഇസ്ലാമിയ അധ്യാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു.

ഭാര്യ കുഞ്ഞിബി. മക്കൾ: ത്വാഹാ (ദുബായ്), ജാസ്മിൻ, ശാഹുൽ (ദുബായ്), ഷുഹൈൽ (ദുബായ്), നസീഹ, മെഹറുന്നിസ. മരുമക്കൾ: റിൻസി, ദസ്തകീർ (ബഹ്‌റൈൻ), റംസീന, രസല, അൻഷിദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഹാജിയാർപള്ളിയിൽ.