മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം; കവിതാസമാഹാരങ്ങൾ ക്ഷണിച്ച് വടകര സാഹിത്യവേദി
വടകര : കവിയും സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ മൂടാടി ദാമോദരന്റെ സ്മരണക്കായി വടകര സാഹിത്യവേദി ഏർപ്പെടുത്തിയ മൂടാടി ദാമോദരൻ സ്മാരക പുരസ്കാരത്തിന്കവിതാസമാഹാരങ്ങൾ ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പുരസ്ക്കാരത്തിന് പരിഗണിക്കുക. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മാർച്ച് രണ്ടാംവാരം വടകരയിൽ നടക്കുന്ന മൂടാടി അനുസ്മരണസമ്മേളനത്തിൽ സമ്മാനിക്കും. പുസ്തകത്തിന്റെ നാല് കോപ്പികൾ ജനുവരി 31 ന് മുൻപ് കിട്ടത്തക്കവിധം പുറന്തോടത്ത് ഗംഗാധരൻ, ജനറൽ സെക്രട്ടറി, സാഹിത്യവേദി, നടക്കുതാഴ (പി.ഒ), വടകര, കോഴിക്കോട് ജില്ല 673104 എന്ന വിലാസത്തിൽ അയക്കണം. ഫോൺ- 9495548402.
Description: Mudadi Damodaran Memorial Award; Vadakara Sahityavedi by inviting poetry collections