ഓര്‍മ്മകള്‍ക്കുമുമ്പില്‍ പ്രണാമമര്‍പ്പിച്ച്; മരുതേരി ഊടുവഴിയില്‍ മുച്ചിലോട്ട് നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു


പേരാമ്പ്ര: മരുതേരി ഊടുവഴിയില്‍ കോണ്‍ഗ്രസ് നേതാവും സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മുച്ചിലോട് നാരായണന്റെ രണ്ടാം ചരമവാര്‍ഷികദിനാചരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാജീവ് രത്‌ന കലാവേദിയുടെ നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

അനുസ്മരണസമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടൂറി രാജന്‍ മരുതേരി ഉദ്ഘാടനംചെയ്തു. അനുരാഗ് ലാല്‍ അധ്യക്ഷനായി.

പി.എം പ്രകാശന്‍, പഞ്ചായത്തംഗം യു.സി ഹനീഫ, എം.കെ അമ്മത്, വി.കെ രമേശന്‍, അബ്ദുള്‍ സലാം നമ്പിത്തൂര്, റഷീദ് ചെക്യേലത്ത്, സി.പി രവീന്ദ്രന്‍, ഇ. കെ ഷമീര്‍, എം.കെ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.ടി.പി ഷാജുദ്ദീന്‍ സ്വാഗതവും ശശിധരന്‍ പൊയില്‍ നന്ദിയും പറഞ്ഞു.