എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ സാഹിത്യലോകം
കോഴിക്കോട്: എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഡോക്ടർമാരുടെ വിദഗ്ധ സംഘം ഓരോ മണിയ്ക്കൂറിലും ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസ്സം നേരിട്ടതിന് തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസ്തംഭനം കൂടെ വന്നതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിൻ്റെ ശരീരം നിലവിൽ നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്. എന്നാൽ കാര്യമായ മാറ്റങ്ങളില്ല.
എംടി പൂർണ ആരോഗ്യവാനായി തിരിച്ചുവരണമെന്ന കുടുംബാംഗങ്ങളും സാഹിത്യലോകവും . പ്രമുഖരായ നിരവധിപേർ അദ്ദേഹത്തെ സന്ദർശിക്കാനായി ആശുപത്രിയിൽ എത്തുന്നുണ്ട്.