പേരാമ്പ്രയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് എം.എസ്.എഫ്


പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 20 മുതൽ 26 വരെ നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർഥം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കടിയങ്ങാട് ടർഫിൽ വെച്ച് നടന്ന ടൂർണ്ണമെന്റ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ദിൽഷാദ് കുന്നിക്കൽ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആർ.കെ.മുനീർ, സെക്രട്ടറി പി.ടി.അഷ്റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി.മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹിബ് കന്നാട്ടി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി എം.കെ.ഫസലുറഹ്മാൻ മേപ്പയ്യൂർ, ട്രഷറർ അൻസിൽ കീഴരിയൂർ, ഫൈസൽ കടിയങ്ങാട്, സൽമാൻ വാല്യക്കോട്, ഷുഐബ് തറമ്മൽ, ആഷിഖ് പുല്ലിയോട്ട്, പി.ടി ഉനൈസ്, ആസിഫ് മുയിപ്പോത്ത്, വി.എം.അഫ്സൽ എന്നിവർ സംസാരിച്ചു.


പടം: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കടിയങ്ങാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു.

Summary: MSF organized a football tournament in Perampra