നടുവണ്ണൂരിൽ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ഗ്രാമയാത്ര


നടുവണ്ണൂര്‍: എം.എസ്.എഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന ഗ്രാമയാത്രയ്ക്ക് തുടക്കമായി. ശാഖാ തലത്തില്‍ നടക്കുന്ന ഗ്രാമയാത്ര ചെമ്മലപ്പുറത്ത് നിന്നാണ് ആരംഭിച്ചത്.

ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവ് നസീര്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് വിജയികളായ പതിനാറോളം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള തുടര്‍പഠന സാധ്യതകള്‍ ഉദ്ഘാടകന്‍ വിശദീകരിച്ചു.

എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് അധ്യക്ഷനായി. ബാലുശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രെട്ടറി അല്‍ത്താഫ് ഹുസൈന്‍ ഗ്രാമയാത്രയുടെ കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് പുതിയപ്പുറം വിജയികളെ അനുമോദിച്ചു.

ഡോ. കെ.ഷാഫി കാവുന്തറ, വാര്‍ഡ് മെമ്പര്‍ പി.സുജ, കോയ ദാരിമി, ആഷിഫ് മാസ്റ്റര്‍, ഖാദര്‍ ഞേറലില്‍, കുഞ്ഞിമോയ്തി കുറ്റിയുള്ളതില്‍, ഫിദാഫാത്തിമ, ബാസിത്ത് നടുവണ്ണൂര്‍, എം.പി.സുഹൈല്‍, നിഹാല്‍ കൊയക്കണ്ടി എന്നിവര്‍ സംസാരിച്ചു.