ജനാധിപത്യത്തിന്റെ കൈയ്യടയാളം പതിപ്പിച്ച് എം.എസ്.എഫ്; പ്രതിഷേധം ചങ്ങരോത്ത് പഞ്ചായത്തിലും


പേരാമ്പ്ര: ശബ്ദിക്കുന്നവരുടെ വായ മൂടി കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെയും, രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടിയിലും പ്രതിഷേധിച്ച് ജനാധിപത്യത്തിന്റെ കൈയ്യടയാളം പതിപ്പിച്ച് എം.എസ്.എഫ്.

എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തിവരുന്ന ജനാധിപത്യത്തിന്റെ കൈയ്യടയാളം പതിപ്പിക്കല്‍ പ്രതിഷേധം ചങ്ങരോത്ത് പഞ്ചായത്തില്‍ നടന്നു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കരിങ്കണ്ണിയില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

സജീര്‍ വണ്ണാങ്കണ്ടി, ഫൈസല്‍ കടിയങ്ങാട്, മിഖ്ദാദ് പുറവൂര്‍, ശാമില്‍ ഗഫൂര്‍, സിയാദ്, ഷിഫാദ്, ഫവാസ്, അസ്ഹര്‍ എന്നിവര്‍ സംബന്ധിച്ചു.