മലബാറില്‍ ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകളില്ലെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നുനടിക്കുന്ന സര്‍ക്കാര്‍ നയം വിദ്യാര്‍ഥികളോടുള്ള വഞ്ചനയെന്ന് എം.എസ്.എഫ് ലീഡേഴ്സ് കണ്‍വെന്‍ഷന്‍


മേപ്പയ്യൂര്‍: എം.എസ്.എഫ് ‘വേരറിയുന്ന ശിഖരങ്ങളാവുക’ എന്ന പ്രമേയത്തില്‍ പഞ്ചായത്തില്‍ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ ലീഡേഴ്സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയന്ന മാര്‍ക്കുകള്‍ വാങ്ങി വിജയിച്ച വിദ്യാര്‍ഥികള്‍ക്കു പോലും തുടര്‍ പഠനം നടത്താന്‍ പ്രത്യേഗിച്ചും മലബാര്‍ ജില്ലകളില്‍ ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകളില്ലെന്നും യാഥാര്‍ത്ഥ്യം കണ്ടില്ലെന്നുനടിക്കുന്നതിലൂടെ സര്‍ക്കാര്‍ വിദ്യാര്‍ഥികളോട് കാണിയ്ക്കുന്നത് വഞ്ചനയാണെന്നും മേപ്പയ്യൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുഹമ്മദ് അമീന്‍ അധ്യക്ഷനായി. റാസിം, ഷെദിന്‍, ഷാമില്‍, മുഹമ്മദ് സിനാന്‍, മുഫീദ് എന്നിവര്‍ സംസാരിച്ചു.