എം ആർ നാരായണക്കുറുപ്പ് സ്മാരക വാർഷിക പ്രഭാഷണം; മടപ്പള്ളി ഗവ.കോളേജിൽ നടി പത്മപ്രിയ ഉദ്ഘാടനം ചെയ്തു
മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് കോളേജും എം ആർ നാരായണക്കുറുപ്പിന്റെ കുടുംബാംഗങ്ങളും സംയുക്തമായി എം ആർ നാരായണക്കുറുപ്പ് സ്മാരക വാർഷിക പ്രഭാഷണം സംഘടിപ്പിച്ചു. പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം സിനിമാനടിയും ഡബ്ല്യു.സി.സിയുടെ സ്ഥാപകരിൽ ഒരാളുമായ നടി പത്മപ്രിയ നിർവഹിച്ചു. മലയാള സിനിമ രംഗത്ത് നിലനിൽക്കുന്ന ലിംഗ വിവേചനത്തെയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച് കണ്ടെത്തലുകൾ നടത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു പത്മപ്രിയ സംസാരിച്ചത്.
കോളേജ് പ്രിൻസിപ്പാൾ ഷിനു പി. എം അധ്യക്ഷത വഹിച്ചു. ദീപ. എ. കെ , ജിതിൻ പോള തുടങ്ങിയവർ സംബന്ധിച്ചു. പ്രഭാഷണത്തിനു ശേഷം വിഷയത്തെ അധികരിച്ച് കോളേജിലെ ഒന്നാംവർഷ പി ജി ഇംഗ്ലീഷ് വിദ്യാർത്ഥികളായ ഇർഫാന ഹുദ, ഹൃദ്യ, അനുനന്ദ തുടങ്ങിയവർ അവതരിപ്പിച്ച സ്കിറ്റും തുടർന്ന് ചോദ്യോത്തര വേളയും അരങ്ങേറി.