വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണം; വടകര ജവഹർ നവോദയ വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് ഷാഫി പറമ്പിൽ എംപി
വടകര: വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണമെന്ന് ഷാഫി പറമ്പിൽ എംപി. വടകര ജവഹർ നവോദയ വിദ്യാലയത്തിലെ 78മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ വേറൊരു രാജ്യവും ലോകത്തിൽ ഇല്ലെന്നും നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത നിലനിർത്താൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് എംപി ഉത്തരം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പിടിസി പ്രസിഡണ്ട് സുനിൽ മുതുവന, ഇ നാരായണൻ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ പി.എം സുരേഷ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സുജ മാത്യു നന്ദിയും രേഖപ്പെടുത്തി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.