മാലിന്യമുക്ത നവകേരളത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട്; ചോറോട് വണ്ണാത്തിമൂലത്തോട് ശുചീകരിച്ചു
ചോറോട്: മാലിന്യമുക്തം നവകേരളം – ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ‘വണ്ണാത്തിമൂലത്തോട് ശുചീകരണവും നീർത്തട നടത്തവും’ സംഘടിപ്പിച്ചു. രാവിലെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അംഗം സി നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റീന പി.പി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗം മധുസൂദനൻ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ഷംന, ഹെൽത്ത് ഇൻസ്‌പെക്ടർ ഷീബ, സുരേഷ് ബാബു, ഹരിദാസൻ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികളായ ശ്യാമള പൂവേരി, പ്രസാദ് വിലങ്ങിൽ, സബിത, പുഷ്പ മഠത്തിൽ, പി.ലിസി, ജിഷ കെ, ബിന്ദു ടി, ലളിത ഗോവിന്ദാലയം, ഹെൽത്ത് ഇൻസ്‌പെക്ടർ ലിൻഷി, വി.ഇ.ഒ വിനീത പി എന്നിവർ പങ്കെടുത്തു.
Description: Moving forward unitedly for a garbage-free New Kerala; chorode vannathimoola Cleaned