ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ; പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്ക് യൂത്ത് കോൺഗ്രസിന്റെ കെെത്താങ്ങ്
പേരാമ്പ്ര: എസ്എംഎ രോഗംബാധിച്ച പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ന്യൂസ് പേപ്പർ ചലഞ്ചിലൂടെ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ ശേഖരിച്ച് നടത്തിയ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ രണ്ട് ലക്ഷത്തി രണ്ടായിരത്തി എഴുപത്തി ഒൻപത് രൂപയാണ് സമാഹരിച്ചത്. തുക കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ചികിത്സാ കമ്മിറ്റി വർക്കിംഗ് ചെയർമാൻ എസ് പി കുഞ്ഞമ്മദിന് കൈമാറി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.സുനന്ദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹീൻ മുഖ്യാതിഥിയായി.
കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ.രാകേഷ്, ഡിസിസി സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജൻ മരുതേരി, കെ.മധു കൃഷ്ണൻ, വി.ടി.സൂരജ്, ജെസ്മിനാ മജീദ്, അഖിൽ ഹരികൃഷ്ണൻ, കിഷോർ കാന്ത്, അർജുൻ കട്ടയാട്, ആദിത്യാ വാത്മീകം, സി.പി.സുഹ്നാഥ്, അരുൺ പെരുമന, ഫൈസൽ പാലിശ്ശേരി, രാജേഷ് തറവട്ടത്ത്, ജിതിൻ രാജ് മാങ്ങോട്ടിൽ, ബാസിൽ പാലിശ്ശേരി, പി.എം.പ്രകാശൻ, പി.എസ്സു.നിൽകുമാർ, കെ.സി.അനീഷ് എന്നിവർ സംസാരിച്ചു.
Summary: More than two lakh rupees were collected through the newspaper challenge; Youth Congress financial support for the treatment of two-year-old Muhammad Ivan of Paleri