ജാ​ഗ്രത! വില്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു; അറുപതിലധികം പേർക്ക് രോ​ഗം സ്ഥിരികരിച്ചു


വടകര: വില്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു. വില്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ 24 പേർക്കും ആയഞ്ചേരിയിൽ 30 പേർക്കും മണിയൂരിൽ ഏഴുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ നിരവധി പേർ മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കിണർ ക്ലോറിനേഷൻ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ വിതരണം, കുടിവെള്ള പരിശോധന എന്നിവ നടത്തി. രോഗം പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും പുറത്തെ കടകളിൽ നിന്നും മറ്റും ജ്യൂസ് മറ്റ് പാനീയങ്ങൾ എന്നിവ കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

ആയഞ്ചേരി പഞ്ചായത്തിൽ 26ന് പകൽ മൂന്നിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാ ളിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ക്ഷേത്രഉത്സവാഘോഷ ഭാരവാഹികൾ, പള്ളി ഭാരവാഹികൾ, പാചക തൊഴിലാളികൾ, കാറ്ററിങ് ഉടമകൾ, വ്യാപാരികൾ, കല്യാണം നിശ്ചയിച്ച വീട്ടുടമകൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വരും ദിവസങ്ങളിലും ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.